വെനീസിലെ വ്യാപാരി

| Posted in | Posted on

3




കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന 'ആലപ്പുഴ' പശ്ചാത്തലമാക്കി ഷാഫി അണിയിച്ചൊരുക്കിയ 'വെനീസിലെ വ്യാപാരി' പ്രേക്ഷകരുടെ മനസ്സില്‍ ഒരു വ്യാപാരവും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് വ്യാപാരി തീയറ്ററുകളില്‍ പതുക്കെ ഓടിക്കൊണ്ടിരിക്കുന്നത്. 'കണ്ടിരിക്കാം' എന്ന് വലീയ തൃപ്തിയില്ലാതെ പറയുന്നതാണ് വ്യാപാരിയെപ്പറ്റി പ്രേക്ഷകരുടെ പ്രതികരണം.


മലയാള സിനിമയിലെ ഗ്യാറന്റിയുള്ള സംവിധായകന്മാരില്‍ ഒരാളാണ് ഷാഫി. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകനെ ഒരു പരിധിവരെ തൃപ്തിപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, പഴകി ദ്രവിച്ച ഒരു കഥയെ വീണ്ടുമെടുത്ത് പതപ്പിച്ച് പ്രേക്ഷകന് മുന്‍പിലേക്ക് ഷാഫി എടുത്തെറിയേണ്ടിയിരുന്നില്ല.




മമ്മൂട്ടി എന്ന വ്യക്തിയ്ക്ക് ഈ ചിത്രത്തില്‍ അങ്ങിനെ എടുത്തു പറയത്തക്ക സവിശേഷ അഭിനയമൊന്നും കാഴ്ച വയ്ക്കാനില്ല. ആദ്യ പകുതിയില്‍ മുന്‍കാല ഗാനചിത്രീകരണങ്ങള്‍ ഉള്‍പ്പെടുത്തിയത് പ്രേക്ഷകന് തൃപ്തി വരാത്തതുപോലെ തോന്നിച്ചു. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ജഗതിശ്രീകുമാര്‍, സലീംകുമാര്‍, ജനാര്‍ദ്ദനന്‍, സ്ഥിരം വില്ലന്മാരായ സുരേഷ്‌കൃഷ്ണ, വിജയരാഘവന്‍ എന്നിവരോടൊപ്പം കാവ്യമാധവനും പ്രധാന വേഷങ്ങളിലെത്തുന്നു.




താരങ്ങളെ കുത്തി നിറച്ചതുകൊണ്ടു മാത്രം ഒരു ചിത്രം നന്നാവില്ലെന്ന് വെനീസിലെ വ്യാപാരി ഇതിനകം തെളിയിച്ചു കഴിഞ്ഞു. തിരക്കഥാ കൃത്തായ ജെയിംസ് ആല്‍ബര്‍ട്ട് 'ഇവിടം സ്വര്‍ഗ്ഗമാണ്' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ സമയത്ത് വീരവാദം ഇളക്കിയിരുന്നു. ഞാന്‍ ഇതുപോലെ 'സ്ഥലം വില്‍ക്കാനുള്ളതല്ല' എന്ന ബോര്‍ഡ് കണ്ടാണ് ഈ കഥ ഉണ്ടാക്കിയതെന്ന്. എന്നാല്‍, ആ ചിത്രം പുറത്തിറങ്ങുന്നതിന് നാലഞ്ചു വര്‍ഷം മുന്‍പേ 'ഖോസ്‌ലാ കാ ഖോസ്‌ലാ' എന്ന അനുപംഖേര്‍ അഭിനയിച്ച ചിത്രത്തിലെ ഒരു സീനുപോലും മാറ്റി എഴുതാതെയാണ് ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രം നിര്‍മ്മിച്ചത്. പാവം ആല്‍ബ്രട്ട്, ഇത്തവണ മോഷണത്തിന് ഒന്നും കിട്ടിക്കാണില്ല. വന്‍ താരനിരകളുണ്ടായിട്ടും പ്രേക്ഷകരുടെ അഭിപ്രായത്തില്‍ ചിത്രം ഫേഌപ്പാണ്. ബിജിപാലിന്റെ സംഗീതം ചിത്രത്തിന് മുതല്‍ക്കൂട്ടായി എന്നൊന്നും അവകാശപ്പെടാനില്ല. എങ്കിലും കൊള്ളാം എന്നു പറയാനെ ഒക്കുകയുള്ളൂ.


മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിനെ ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രം ഒരു ദിവസം പോലും ഓടുമോ എന്ന കാര്യത്തില്‍ സംശയമാണ്. അത്രയും ദുര്‍ബലമാണ് ചിത്രത്തിന്റെ അവസ്ഥ. തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളില്‍ മിക്കയിടങ്ങളില്‍ നിന്നും വ്യാപാരിക്ക് മോശം കച്ചവട റിപ്പോര്‍ട്ടുകളാണ്. ആശ്വാസത്തിന്റെ വക നല്‍കുന്നത് എറണാകുളവും മലപ്പുറം ജില്ലയുമാണെന്ന് പറയാം.

Comments (3)

സിനിമാ അവലോകനം നന്നായി. ഞാന്‍ ഒന്ന് പറഞ്ഞോട്ടെ. ഇത് കുറിക്കുന്ന സമയത്ത് ഞാന്‍ കുറെ കാലമായി തമിഴ്‌ സിനിമകള്‍ എടുത്തു കാണുകയാണ്. ഈ വര്‍ഷത്തെയും പോയ വര്‍ഷത്തെയും സിനിമകള്‍ മാത്രം. ഒരു കാര്യം സത്യം. ഇന്നും അവര്‍ക്ക് ജീവിതം കൈ മോശം വന്നിട്ടില്ല. എല്ലാ കഥകളും ജീവിത ഗന്ധി .അവിടെ സിനിമയ്ക്ക് പ്രതിസന്ധിയും ഇല്ല.
കേരളത്തെ ശ്രദ്ധിക്കുക , ഇവിടെ കഥ പറയാന്‍ നമുക്ക് ഫോര്‍മുലകള്‍ വേണം. കാരണം നമുക്ക് ഇപ്പോള്‍ ജീവിതം ഇല്ല. എല്ലാം കപടം.മുഖം മൂടികള്‍ .
ആശംസകള്‍

അബ്ദുള്‍ നിസ്സാര്‍ജി...അഭിപ്രായങ്ങള്‍ക്ക് നന്ദി. താങ്കള്‍ പറഞ്ഞതുപോലെ തമിഴ് സിനിമകളില്‍ നല്ല പ്രമേയങ്ങള്‍ വരുവാനുള്ള കാരണം, അവര്‍ കഴിവുള്ളവരെ പ്രമോട്ട് ചെയ്യുന്നു....പക്ഷേ, മലയാള സിനിമ കഴിവുള്ള ചെറുപ്പക്കാരെ അടിച്ചോടിക്കുന്നു.....വ്യതാസം തിരിച്ചറിയൂ...

kazhivundayal oraleyum adichodikkan kazhiyilla sahodhara.
Prithvirajine anu udhyeshichathenkil kasham.... Indrajith is far more better than him.

Post a Comment