ഡാം999

| Posted in | Posted on

1




മലയാള സിനിമയുമായി ഒരു ബന്ധവുമില്ല. എങ്കിലും, പറയാതിരിക്കാന്‍ വയ്യ. സോഹന്‍ റോയ് ഇന്ന് ലോക പ്രശസ്തനാണ്. ബിസ്ടി.വി.യുടെ പ്രധാന സാരഥിയായ അദ്ദേഹം 50 കോടിയിലധികം രൂപ ചിലവിട്ട് നിര്‍മ്മിച്ച ഡാം999 നവംബര്‍ 25 ന് തീയറ്ററുകളിലേക്ക്!!!


മലയാളികള്‍ക്ക് അഭിമാന വര്‍ഷങ്ങള്‍ക്ക് ചൊരിയാനായി...ഡാം999. ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ നടീനടന്മാരും ടെക്‌നീഷ്യന്മാരും ഒരുമിച്ച് വര്‍ക്ക് ചെയ്ത ഹോളിവുഡ് ചിത്രമാണ് ഡാം999. 


ഇന്ത്യക്കാര്‍ വരും വര്‍ഷഷങ്ങളില്‍ ലോകസിനിമയിലെ വന്‍കിടക്കാരാവുമെന്നതിന്റെ തെളിവാണിത്.
സമീപകാലം കൊണ്ട് ഇന്ത്യമഹാരാജ്യമായിരിക്കും ലോകസിനിമയുടെ ആസ്ഥാനം.


 പ്രത്യേകിച്ച് മലയാള സിനിമാ പ്രവര്‍ത്തകര്‍. ഇപ്പോള്‍ തന്നെ രണ്ട് ഓസ്‌കാറുകള്‍ വാരിക്കൂട്ടി മലയാളിസാന്നിധ്യം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ...ഡാം999. 
തൊട്ടുപിന്നാലെ എന്റെ അടുത്ത സുഹൃത്തിന്റെ ചിത്രം സെയിന്റ് ഡ്രാക്കുള (രൂപേഷ്‌പോള്‍). ഈ രണ്ടു ചിത്രങ്ങളും ത്രിഡിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.


 ഡാം999 ഇറങ്ങി എല്ലാവരും കണ്ടുതീരുമ്പോഴേക്കും ഡ്രാക്കുള ചോരകുടിക്കാന്‍ വന്നിരിക്കും. 
ഇപ്പോള്‍ മലയാളികള്‍ സംവിധായകരായി മൂന്നോളം ഹോളിവുഡ് ചിത്രങ്ങള്‍ പണിപ്പുരയിലാണ്. ഇപ്പോള്‍ ഹോളിവുഡ് ആകാംഷയോടെ ഉറ്റു നോക്കുന്നത് കൊച്ചു സംസ്ഥാനമായ കേരളത്തിനെയാണ്...


കേരളത്തിന്റെ യശസ്സ് ലോകസിനിമയില്‍ ശരിക്കും വേരോടാന്‍ ആരംഭിച്ചത് മനോജ് നൈറ്റ് ശ്യാമളനിലൂടെയാണ്...അതും നമ്മള്‍ ഓര്‍ക്കണം. അദ്ദേഹത്തിന്റെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഹോളിവുഡ് ചിത്രത്തിന്റെ ജോലി ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. കൂടാതെ ഗാന്ധിപാര്‍ക്ക് (http://www.youtube.com/watch?v=vUBFSXa-sh1Y).


 ഡാം999 പ്രോഡ്യൂസറായ ബിസ് ടിവി തന്നെയാണ് സെയിന്റ് ഡ്രാക്കുള നിര്‍മ്മിക്കുന്നത്. മലയാളി സാന്നിധ്യത്തിലുള്ള പ്രൊഡ്യൂസറും പ്രൊഡക്ഷന്‍ കമ്പനിയും സംവിധായകരും ടെക്‌നീഷ്യന്മാരും.....
മലയാള സിനിമ വാഴ്ക...വാഴ്ക....


മകരമഞ്ഞ്

| Posted in | Posted on

1


കഴിഞ്ഞ IFFK 2010 ന്‍റെ കാലഘട്ടത്തിലാണ് കൈരളിയില്‍ മകരമഞ്ഞ് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത് എന്നതാണ് എന്‍റെ ഓര്‍മ്മ. പിന്നീട് സമീപ നാലുമാസക്കാലത്തിന് മുന്‍പേ, പതുക്കെ പ്രധാനപ്പെട്ട നഗരങ്ങളില്‍ വളരെ കുറച്ചു തീയറ്ററുകളില്‍ ഗോകുലം ഗോപാലന്‍ ഈ ചിത്രം വിതരണത്തിനെത്തിച്ചു. IFFK വേദിയില്‍ നിന്നു തന്നെ ചിത്രത്തിനെപ്പറ്റി വളരെ മോശമായ അഭിപ്രായമായിരുന്നു പറഞ്ഞുകേട്ടത്. എനിക്കടുത്ത തീയറ്ററില്‍ മകരമഞ്ഞ് എത്താന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു.
ലനിന്‍ രാജേന്ദ്രന്‍ എന്ന പ്രതിഭയുടെ എല്ലാ കഴിവുകേടുകളും വിളിച്ചോതുന്നതായിരുന്നു 'മകരമഞ്ഞ്'.


സന്തോഷ് ശിവന്‍ എന്ന പ്രതിഭയുടെ സാന്നിധ്യമുള്ളതില്‍ മാത്രം ചില ഭാഗങ്ങളില്‍ നല്ല രീതിയിലുള്ള സിനിമാട്ടോഗ്രഫി ഉള്‍പ്പെടുത്താന്‍ ഛായാഗ്രാഹകനായ മധു അമ്പാട്ടിനായിട്ടുണ്ട്. എങ്കിലും, മധു അമ്പാട്ടിന്റെ രീതി അല്ലായിരുന്നു പലപ്പോഴും അവലംബിക്കപ്പെട്ടത്. അതില്‍ ഒരു സന്തോഷ് ശിവന്‍ ടച്ച് പലപ്പോഴും പ്രതിഫലിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ പുരാണ കഥയായ പൂരൂരവസും ഊര്‍വ്വശിയും തമ്മില്‍ അര്‍ദ്ധരാത്രി പ്രണയം കൈമാറുന്ന രംഗത്ത് ഓലപ്പുരയ്ക്കുള്ളില്‍ ചാലുകീറി വീഴുന്ന നിലാവിനെ ചിത്രീകരിച്ചിരിക്കുന്നു. ഇത് പൂര്‍ണ്ണമായും ഒരു സന്തോഷ് ശിവന്‍ കോണ്‍ട്രിബ്യൂഷനാണ്.



രാജാരവിവര്‍മ്മ ഈ ചിത്രം കണ്ടിരുന്നുവെങ്കില്‍, ചിലപ്പോള്‍ പൊട്ടിപ്പൊട്ടി ചിരിച്ചേനെ. കഥാപാത്രമായ രാജാരവിവര്‍മ്മയെ ഒരര്‍ഥത്തിലും സ്വാംശീകരിക്കാന്‍ പറ്റാത്തതാണ് നായകനായ സന്തോഷ് ശിവ ന്റെ പ്രതിരൂപം. ഒരു ചിത്രകാരന്റെ ശൈലിയോ, അഭിനയമോ, എന്തിന് ചുരുങ്ങിയ പക്ഷം ഒരു ഗാംഭീര്യം പോലും നല്‍കാന്‍ സന്തോഷ് ശിവനായിട്ടില്ല.
ചിത്രത്തിലുടനീളം ഒരു സ്ത്രീ ലമ്പടനായ ചിത്രകാരനായാണ് രാജാരവിവര്‍മ്മയെ ചിത്രീകരിച്ചിരിക്കുന്നത്. പൊതുവെ കലാകാരന്മാര്‍ സ്ത്രീജനങ്ങളുമായി കൂടുതല്‍ ബന്ധം വയ്ക്കുമെന്ന കാര്യം നിലനില്‍ക്കേ, ഈ മകരമഞ്ഞില്‍ മനപ്പൂര്‍വ്വം അത്തരം കാര്യത്തിനു മാത്രം മുന്‍തൂക്കം നല്‍കിയതായി കാണുന്നു. അല്ലാതെ സിനിമയില്‍ ഒരു കഥാതന്തു ഒരു ഭാഗത്തും നിഴലിക്കുന്നില്ല.



ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്. പ്രത്യേകിച്ച് നായികമാരായ ലക്ഷ്മി ശര്‍മ്മ, കാര്‍ത്തിക, ചിത്ര അയ്യര്‍, നിത്യമേനോന്‍ അങ്ങിനെ പോവുന്നു നീണ്ട നിര. കൂട്ടത്തില്‍ സമാശ്വാസ സമ്മാനം പോലെ പേരിന് ജഗതിശ്രീകുമാറും. ചിത്രത്തിന് അനുയോജ്യമായ ലോക്കേഷന്‍ കണ്ടെത്താനായി എന്നത് മാത്രമാണ് ചിത്രത്തില്‍ വിജയം കണ്ട ഏക ഘടകം.



മഹേഷ് നാരായണന്‍റെ എഡിറ്റിങ് എടുത്തു പറയാന്‍ മാത്രമായി ഉള്ളതായി തോന്നിയില്ല. എങ്കിലും കലാസംവിധായകനായ രതീഷ് ബാബുവിനും, വസ്ത്രാലങ്കാരം ചെയ്ത എസ്.ബി. സതീശനും ഇത്തിരി വിയര്‍ക്കേണ്ടി വന്നു കാണും.

എങ്കിലും 'തുണ്ടു' പടം കാണാന്‍ വരുന്നതുപോലെ തീയറ്ററുകളില്‍ കുറച്ചുപേര്‍ ഇരച്ചു വന്നതല്ലാതെ, സാമ്പത്തികമായി ഈ ചിത്രം കൂപ്പുകുത്തി താഴെ വീണുകാണും എന്നതില്‍ മറ്റൊരു തര്‍ക്കമില്ല.